ഹൈദരാബാദ്: സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. ഹൈദരാബാദിലെ സ്‌കൂളിൽ കെയർ ടേക്കറായി ജോലി ചെയ്‌തിരുന്ന കെ ജ്യോതി എന്ന യുവതിയാണ് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായത്. തുടർന്ന് അറസ്‌റ്റിലായ യുവതി 20,000 രൂപ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു.
2017 ഡിസംബറിലാണ് കുട്ടിയുടെ പിതാവ് പീഡനവിവരം സംബന്ധിച്ച് ചന്ദ്രയാൻഗുട്ട പോലീസിൽ പരാതി സമർപ്പിച്ചത്. കുട്ടിയുടെ ശരീരത്തെ പാടുകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞതെന്ന് പിതാവ് പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
യുവതി സ്‌കൂളിൽ എത്തിയ ശേഷം എപ്പോഴും മോശമായാണ് പെരുമാറിയിരുന്നതെന്ന് കുട്ടി പറയുന്നു. കൂടാതെ പീഡന വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപണം ഉന്നയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണ് 20 വർഷം തടവിന് ശിക്ഷിച്ചത്.
Read also: പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണം; ആവശ്യം തള്ളി ഹൈക്കോടതി


































