കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണം; സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

By Desk Reporter, Malabar News
Sayyid Ibrahimul Khaleel Al Bukhari
സ്വലാത്ത് ആത്‌മീയ സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു
Ajwa Travels

മലപ്പുറം: വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണമെന്നും മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി പ്രത്യേകം പ്രാർഥന നടത്തണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആഹ്വാനം ചെയ്‌തു.

മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്‌മീയ സംഗമത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു ഇദ്ദേഹം. പരിപാടിയില്‍ വിര്‍ദു ലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള് രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീൽ, അന്നദാനം എന്നിവ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്‌ചിത വിശ്വാസികൾക്കാണ് പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിച്ചത്. മറ്റു വിശ്വാസികൾ ഓണ്‍ലൈനായാണ് സ്വലാത്ത് ആത്‌മീയ സംഗമത്തിൽ പെങ്കടുത്തത്.

സയ്യിദ് ഇസ്‌മാഈൽ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ പൊൻമള മൊയ്‌തീൻകുട്ടി ബാഖവി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍ എന്നിവര്‍ പരിപാടിയിൽ സംബന്ധിച്ചു.

Most Read: ഖാസിം സുലൈമാനി വധം; ട്രംപിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE