യുപിഐ ഉപയോഗിച്ച് ഇനി പണം പിൻവലിക്കാം; കാർഡ് രഹിത സംവിധാനം ലഭ്യമാക്കും

By News Desk, Malabar News
fine-for banks
Ajwa Travels

ന്യൂഡെൽഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും കാർഡ് രഹിത രീതിയിൽ പണം പിൻവലിക്കാൻ സംവിധാനം ഒരുക്കുമെന്ന് ആർബിഐ ഗവർണർ. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് മാത്രമേ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ.

പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വായ്‌പാ നയം അവതരിപ്പിക്കവേ ആണ് ആർബിഐ ഗവർണർ കാർഡ് രഹിത പേയ്‌മെന്റുകൾ ഉയർത്താൻ നിർദ്ദേശിച്ചത്. യുപിഐ ഉപയോഗിച്ച് കാർഡ് രഹിത പണം പിൻവലിക്കൽ ലഭ്യമാക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചു. യുപിഐ വഴിയും എടിഎമ്മുകൾ വഴിയും നടക്കുന്ന വഞ്ചനാപരമായ ഇടപാടുകൾ തടയുന്നതിനാണ് പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

എടിഎമ്മുകൾ വഴി കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ചില ബാങ്കുകളിൽ മാത്രമായാണ് ഇപ്പോൾ ലഭ്യമാകുന്നത്. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സംവിധാനം ഇനി മുതൽ ലഭ്യമാകും. ഇടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ ഇത്തരം കാർഡ് രഹിത ഇടപാടുകൾ കാർഡ് സ്‌കിമ്മിങ്, കാർഡ് ക്‌ളോണിങ് തുടങ്ങിയ തട്ടിപ്പുകൾ തടയാനും സഹായിക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.

Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE