തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യും; ഭീഷണിയുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാവ്

By News Desk, Malabar News
MALABARNEWS-CONGRAS
Representational Image
Ajwa Travels

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂര്‍ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്‌മോന്‍ കല്ലുപുരക്കകമാണ് ഭീഷണി മുഴക്കിയത്.

പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനാണ് ജയ്‌മോന്‍ കല്ലുപുരക്കകം ഓഡിയോ സന്ദേശം അയച്ചത്. 25 കൊല്ലമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ ഈ തിരഞ്ഞെടുപ്പില്‍ തഴഞ്ഞാല്‍ ജീവിച്ചിരിക്കില്ല, എന്നായിരുന്നു ഓഡിയോ സന്ദേശം. ഓഡിയോ സന്ദേശം വൈറലായതോടെ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് ജയ്‌മോനെ സസ്‌പെൻഡ് ചെയ്‌തതായി കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

Malabar News: സ്‌ഥാനാര്‍ഥി പ്രഖ്യാപനങ്ങളെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടരാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE