ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; പ്രതികളായ സുഹൃത്തുക്കൾ പിടിയിൽ

By Trainee Reporter, Malabar News
acid attack
Representational Image
Ajwa Travels

കോട്ടയം: കോട്ടയം മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പികെ സുമിത്ത് ആണ് മരിച്ചത്. 30 വയസായിരുന്നു. ഒന്നിച്ച് വാടകയ്‌ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ വനമേഖലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം ഈ മാസം 13നാണ് സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്.

ആക്രമണം നടത്തിയ രണ്ടുപേരെയും നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കവെയാണ് മരിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ്‌ ഭാഗത്ത്, വെട്ടുകുഴിയിൽ വീട്ടിൽ സാബു ദേവസ്വ, കൊടുങ്ങൂർ പാണപ്പുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ രാജു എന്ന് വിളിക്കുന്ന പ്രസീദ് ജി എന്നിവരെയാണ് മണിമല പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഒരുമിച്ച് വാടകയ്‌ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശിയായ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സുമിത്തുമായി പരിചയമുള്ള സാബു ദേവസ്വ കഴിഞ്ഞ ദിവസം രാവിലെ യുവാവിനെ തന്റെ സ്‌കൂട്ടറിൽ കയറ്റി മണിമല ബസ്‌റ്റാൻഡിൽ എത്തിയതിന് ശേഷം, ഇവിടെ നിന്നും ബസിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിനെ മദ്യം നൽകുകയും ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.

ആസിഡ് ആക്രമണത്തിൽ മുഖത്തിനും കഴുത്തിനും ശരീരത്തും സാരമായി പരിക്ക് പറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബു ദേവസ്യക്ക് യുവാവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സംഭവം. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു.

Most Read| സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖിന്റെ മിസൈലാക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE