സംസ്‌ഥാന ഉപാധ്യക്ഷനെ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; കണ്ണൂര്‍ മുസ്‌ലിംലീഗില്‍ തര്‍ക്കം രൂക്ഷം

By Staff Reporter, Malabar News
muslim league kannur
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയിലെ മുസ്‌ലിംലീഗില്‍ തര്‍ക്കം രൂക്ഷമാകുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി സംസ്‌ഥാന ഉപാധ്യക്ഷന്‍ വികെ അബ്‌ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം തടഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് പ്രതിഷേധത്തിന് പിന്നില്‍. ചര്‍ച്ചകള്‍ നടക്കാതെയാണ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് എന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

കണ്ണൂര്‍ ഡെപ്യൂട്ടി മേയറായി കെ ഷബീനയെയാണ് തിരഞ്ഞെടുത്തത്. പരിഗണനയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീന തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചക്ക് പിന്നാലെ ആയിരുന്നു തീരുമാനം.

എന്നാല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അബ്‌ദുള്‍ ഖാദര്‍ മൗലവിയെ തടഞ്ഞുവെക്കുക ആയിരുന്നു. യുഡിഎഫ് യോഗം കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. 15 മിനിറ്റോളം പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ‘ജനാധിപത്യം പാലിച്ചില്ല. കോണ്‍ഗ്രസില്‍ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല’ എന്നും ആരോപിച്ചു.

മാത്രവുമല്ല ലീഗിനെ നശിപ്പിക്കുകയാണ് അബ്‌ദുള്‍ ഖാദര്‍ മൗലവിയെന്നും അദ്ദേഹത്തെ തടഞ്ഞുവെച്ചു കൊണ്ട് പ്രവര്‍ത്തകര്‍ ആരോപിച്ചു. പിന്നീട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ നടക്കാതെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുക ആണ്.

Malabar News: പുതുവല്‍സരാഘോഷം; റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE