യൂട്യൂബ് വരുമാനം; കൂടുതൽ മെച്ചപ്പെട്ട സാധ്യതകളുമായി കമ്പനി

By News Desk, Malabar News
YouTube revenue; Company with even better potential
Representational Image
Ajwa Travels

യൂ ട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് സന്തോഷ വാർത്ത, വീഡിയോകൾക്ക് റീച്ച് കിട്ടാനും വരുമാനം വർധിപ്പിക്കാനും പുതിയ വഴികൾ അവതരിപ്പിക്കുകയാണ് കമ്പനി. ടിക്ക് ടോക്കിൽ നിന്ന് പകർത്തിയ ഹ്രസ്വ വീഡിയോ (യൂ ട്യൂബ് ഷോർട്സ്‌) എന്ന ആശയത്തിന് കാഴ്‌ചക്കാരേറെയാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായി കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള വഴികളാണ് യൂ ട്യൂബ് ഇപ്പോൾ തുറക്കുന്നത്.

നിരവധി കണ്ടന്റ് ക്രിയേറ്റേഴ്‌സ് അവരുടെ വീഡിയോയുടെ പ്രധാന ഭാഗങ്ങളോ ട്രെയിലറോ റിലീസ് ചെയ്യുന്നതിനായി മറ്റൊരു ഷോർട്സ്‌ ചാനൽ ആരംഭിക്കുന്നുണ്ട്. ഇതുവഴി കൂടുതൽ പേരെ പ്രധാന ചാനലിലേക്ക് എത്തിക്കാനാകും.ഷോർട്സിനായി പുതിയ വീഡിയോ എഫക്‌ടുകളും എഡിറ്റിങ് ടൂളുകളും യൂ ട്യൂബ് കൂട്ടിച്ചേർക്കും. ഇതിലൂടെ ടിക് ടോക്കിലേത് പോലെ തന്നെ എളുപ്പത്തിൽ മികച്ച വീഡിയോകൾ സൃഷ്‌ടിക്കാനാകും.

ഷോർട് വീഡിയോകളുടെ താഴെ വരുന്ന വ്യക്‌തഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനം അവതരിപ്പിക്കാനും യൂ ട്യൂബ് പദ്ധതിടുന്നുണ്ട്. ഇതിലൂടെ ഉപയോക്‌താവിന്റെ കമന്റിന് വീഡിയോ സഹിതം മറുപടി നൽകാൻ കഴിയും. ഇൻസ്‌റ്റഗ്രാമിന്റെ റീൽസ് വിഷ്വൽ റിപ്‌ളൈസിന് സമാനമാണിത്. ടിക് ടോക്ക് തന്നെയാണ് ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചത്.

ഏത് തരം ഉള്ളടക്കമാണ് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുന്നവര്‍ നിരവധിയുണ്ടെന്നാണ് കമ്പനിയുടെ റിപ്പോർട്. ഇത് പരിഹരിക്കാനായി യൂ ട്യൂബ് സ്‌റ്റുഡിയോ ആപ്പിലേക്ക് പുതിയ സ്‌ഥിതി വിവരക്കണക്കുകൾ ചേർക്കും. പ്രേക്ഷകര്‍ ഉള്ളടക്കവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് മനസിലാക്കാനും പുതിയ ആശയങ്ങള്‍ തിരിച്ചറിയാനും ഇത് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Also Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE