10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാർ; നേട്ടം കൊയ്‌ത് എയർടെൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: ഓഗസ്‌റ്റ് മാസത്തിൽ ജിയോയെക്കാൾ നേട്ടം കൊയ്‌ത് എയർടെൽ.  10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാരെയാണ് ഓഗസ്‌റ്റിൽ എയർടെൽ സ്വന്തമാക്കിയത്. ജിയോക്ക് 18. 64 ലക്ഷം സബ്‌സ്‌ക്രൈബർമാരെയാണ് ലഭിച്ചത്. 28.99 ലക്ഷം സബ്‌സ്‌ക്രൈബർമാരെ ഓഗസ്‌റ്റ് മാസത്തിൽ എയർടെൽ നേടി.

എന്നാൽ മാർക്കറ്റ് ഷെയറിൽ ഒന്നാം സ്‌ഥാനത്ത്‌ ജിയോ തന്നെയാണ്. എയർടെൽ രണ്ടാം സ്‌ഥാനത്താണ്. 35.08 ശതമാനം മാർക്കറ്റ് ഷെയറാണ് ജിയോക്കുള്ളത്. 28.12 മാർക്കറ്റ് ഷെയർ എയർടെലും സ്വന്തമാക്കി.

അതേസമയം, ജൂലായ് മാസത്തെ എണ്ണം വെച്ചു നോക്കുമ്പോൾ എല്ലാ നെറ്റ്‌വർക്കുകൾക്കും ഓഗസ്‌റ്റിൽ സബ്‌സ്‌ക്രൈബർമാരെ നഷ്‌ടമായിട്ടുണ്ട്. ജൂലായിൽ 35.54 ലക്ഷം പുതിയ സബ്‌സ്‌ക്രൈബർമാരെയാണ് ജിയോക്ക് ലഭിച്ചത്. ഇത് 18.64 ലക്ഷമായി ഓഗസ്‌റ്റിൽ കുറഞ്ഞു. എയർടെലിന് ജൂലായിൽ 32.60 ലക്ഷം സബ്‌സ്‌ക്രൈബർമാർ ഉണ്ടായിരുന്നു. ഇത് 28.99 ലക്ഷമായി കുറഞ്ഞു.

Read also: നായകനും നിര്‍മ്മാതാവും ദുല്‍ഖര്‍; റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പുതുമുഖങ്ങളെ തേടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE