ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 12,000ന് മുകളിലെത്തി. 12,143 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,08,92,746 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായവരുടെ എണ്ണം രോഗബാധിതരേക്കാൾ താഴ്ന്നു. 11,395 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായത്.
രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1,06,00,625 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.32 ശതമാനമായതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 103 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,55,550 ആയി ഉയർന്നു. രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക് 1.43 ശതമാനം ആണ്.
കോവിഡ് മുക്‌തിനിരക്ക് ഉയരുന്നതോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നുണ്ട്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ ആകെ എണ്ണം 1,36,571 ആണ്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 79,67,647 ആയി ഉയർന്നു.
Read also : ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി