90 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേട്; 155 അധ്യാപക തസ്‌തിക റദ്ദാക്കണം

By News Desk, Malabar News
MalabarNews_classroom
Ajwa Travels

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ ചെക്ക് സെല്‍ നടത്തിയ അന്വേഷണത്തില്‍, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേടു നടത്തി അധ്യാപക  തസ്‌തികകള്‍ക്ക് അനുമതി നേടുന്നുവെന്നു കണ്ടെത്തി. 90 പൊതു വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ കള്ളക്കണക്കു കണ്ടെത്തിയത്. ഇതില്‍ 86 സ്‌കൂളുകളിലെ 155 അധ്യാപക  തസ്‌തികകള്‍ റദ്ദാക്കണമെന്നു സെല്‍ ശുപാര്‍ശ നല്‍കി.

കഴിഞ്ഞ വര്‍ഷം പരിശോധിച്ച 178 സ്‌കൂളുകളില്‍ 90 ലും ആണ് ക്രമക്കേട് കണ്ടെത്തിയത്. അധ്യാപക തസ്‌തികകള്‍ റദ്ദാക്കണമെന്നു ശുപാര്‍ശ ചെയ്‌ത സ്‌കൂളുകളില്‍ 7 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 79 എണ്ണം എയ്ഡഡുമാണ്. ഒന്നു മുതല്‍ 5 വരെ കുട്ടികള്‍ അധികമുണ്ടെന്ന് കാണിച്ചാണ് മിക്ക സ്‌കൂളുകളിലും ഡിവിഷനുകള്‍ വര്‍ധിപ്പിച്ചത്. ഇത്തരത്തില്‍ 5 ഡിവിഷന്‍ വരെ സൃഷ്ടിച്ച എയ്ഡഡ് സ്‌കൂളുകളുണ്ട്. ചില സര്‍ക്കാര്‍ സ്‌കൂളുകള്‍ 3 ഡിവിഷന്‍ വരെ ഇങ്ങനെ സൃഷ്ടിച്ചു. ചില സ്‌കൂളുകളില്‍ 200ലേറെ കുട്ടികളുടേത് വ്യാജ കണക്കാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ പരിശോധന നടത്തിയ 54 സ്‌കൂളുകളില്‍ 34 ഇടത്താണു ക്രമക്കേടു കണ്ടെത്തിയത്. ഈ സ്‌കൂളുകളിലെ 69 തസ്‌തികകള്‍ റദ്ദാക്കണമെന്നാണു ശുപാര്‍ശ. ഇതില്‍ 22 സ്‌കൂളും തിരുവനന്തപുരം ജില്ലയിലാണ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പരിശോധന നടത്തിയ 124 സ്‌കൂളുകളില്‍ 52 ഇടത്താണു ക്രമക്കേട്. ഇവിടങ്ങളിലെ 86 തസ്‌തികകള്‍ റദ്ദാക്കണമെന്നാണു ശുപാര്‍ശ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE