17കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കുരുക്ഷേത്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്‌റ്റില്‍. പ്രതികളില്‍ രണ്ടുപേര്‍ 18 വയസുള്ളവരാണ്. ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല.

ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.12ആം ക്‌ളാസുകാരിയായ 17കാരിയെയാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചത്. ഫെബ്രുവരി 22നാണ് പെണ്‍കുട്ടിക്കുനേരെ പീഡനം നടക്കുന്നത്.

ക്‌ളാസ് കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിലേക്കു പോയ പെണ്‍കുട്ടിക്ക് അവിടെ വെച്ച് ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ടു. തുടർന്ന് സുഹൃത്തിന്റെ ബന്ധുവിനൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയെ കുരുക്ഷേത്രക്കടുത്തെ ഉമ്രി ചൗക്ക് എന്ന സ്‌ഥലത്ത് വച്ച് ഇയാളും മറ്റു പ്രതികളും ചേര്‍ന്ന് പീഡിപ്പിക്കുക ആയിരുന്നു. ഇതിനിടെ പ്രതികള്‍ കുട്ടിക്ക് മയക്കു മരുന്നും നല്‍കി.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു. പോലീസില്‍ പരാതി നല്‍കാന്‍ പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് മൂന്ന് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മറ്റ് രണ്ടു പേരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read Also:ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE