സൗദി; ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ നടന്നതായി റിപ്പോർട്

By Team Member, Malabar News
saudi police
Representational image

റിയാദ് : സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്. മാർച്ച് 25 മുതൽ 31 വരെയുള്ള കണക്കുകളാണിത്. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്ര ചെറിയ കാലയളവിനുള്ളിൽ ഇത്രയും വലിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

17,050 പരിശോധനകളാണ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയത്. ഇതിലാണ് 1,782 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ വ്യവസ്‌ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പരിശോധനകൾ സംഘടിപ്പിച്ചത്. വിവിധ മാദ്ധ്യമങ്ങള്‍ വഴി മന്ത്രാലയത്തിന് 1,004 റിപ്പോര്‍ടുകള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ അവയും പരിശോധനാ പരിധിയിൽ ഉൾപ്പെടുത്തി.

1,782 തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പുറമേ, 186 ആരോഗ്യ മുന്‍കരുതല്‍ നടപടി ലംഘനങ്ങളും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. ഒപ്പം തന്നെ രാജ്യത്തെ  2,145 സ്‌ഥാപന ഉടമകള്‍ക്ക് താക്കീത് നല്‍കിയതായി മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE