ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 18,000 കടന്നു. 18,599 പുതിയ കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,12,29,398 ആയി ഉയർന്നു. കൂടാതെ 97 ആളുകൾ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 1,57,853 ആയി ഉയർന്നു. കൂടാതെ നിലവിൽ രാജ്യത്ത് ചികിൽസയിൽ തുടരുന്ന ആളുകളുടെ എണ്ണം 1,88,747 ആയി ഉയർന്നു. ഒപ്പം തന്നെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1,08,82,798 ആളുകളും രോഗമുക്‌തരായിട്ടുണ്ട്. 96.91 ശതമാനമാണ് നിലവിലെ രാജ്യത്തെ രോഗമുക്‌തി നിരക്ക്.
അഞ്ച് സംസ്‌ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുകയാണ്. മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത് എന്നിവയാണ് കോവിഡ് രൂക്ഷമായ അഞ്ച് സംസ്‌ഥാനങ്ങൾ. കോവിഡ് കേസുകൾ ഉയരുന്നതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ മാർച്ച് 11 മുതൽ ഏപ്രിൽ 4 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെയാകും കർഫ്യൂ. കൂടാതെ വാരാന്ത്യത്തിൽ സിനിമ ഹാളുകളും ഷോപ്പിംഗ് മോളുകളും തുറക്കില്ല. ഈ കാലയളവിൽ സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടഞ്ഞു കിടക്കും.
Read also : ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു