തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ ആശങ്കയൊഴിയുന്നു. സമ്പർക്ക പട്ടികയിലെ 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 2 പേരുടെ പരിശോധന എന്‍ഐവി പൂനയിലും 18 പേരുടേത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്‌ജമാക്കിയ ലാബിലുമാണ് നടത്തിയത്. ഇതോടെ 108 പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് സ്‌ഥിരീകരിച്ചു. അതേസമയം സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Read also: കൊലക്കേസ് പ്രതി മംഗളുരുവിൽ അറസ്‌റ്റിൽ