ശോഭക്കൊപ്പം; കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ പരാതി നല്‍കി

By News Desk, Malabar News
MalabarNews_k-surendran-shobha-surendran
Ajwa Travels

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ പിന്തുണച്ച് സംസ്‌ഥാന നേതാക്കള്‍ രംഗത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പിഎം വേലായുധനും സുരേന്ദ്രനെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിനു പിന്നാലെയാണ് നേതാക്കളുടെ പരാതിക്കത്ത്.

കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്കും കത്തയച്ചിരിക്കുന്നത്.

Also Read: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പിസി ജോര്‍ജിന്റെ ഹരജി തളളി ഹൈക്കോടതി

ദേശീയ നിര്‍വാഹക സമിതി അംഗമായ തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലന്നായിരുന്നു കേന്ദ്ര നേതൃത്വത്തിനു ശോഭയുടെ പരാതി. ചര്‍ച്ചകളൊന്നും കൂടാതെയാണ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് പദവി നല്‍കിയത്. കെ സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ‘സംസ്‌ഥാന പ്രസിഡണ്ട് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്‌ത  ആളാണ് താനെന്നും തന്നെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും’ ആയിരുന്നു പിഎം വേലായുധന്റെ പരസ്യ പ്രസ്‌താവന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE