തിരുവനന്തപുരം: 27ആമത് കേരള രാജ്യാന്തര ചലച്ചിത്ര ഈ വർഷം തന്നെ നടക്കും. ഐഎഫ്എഫ്‌കെയുടെ ഇൻസ്‌റ്റഗ്രാം ഹാൻഡിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്. ഈ വർഷം ഡിസംബർ 9 മുതൽ 16ആം തീയതി വരെ തിരുവനന്തപുരത്ത് വച്ചാണ് മേള നടക്കുക.
ഈ മാസം 18ആം തീയതി മുതൽ 25ആം തീയതി വരെയാണ് സംസ്‌ഥാനത്ത് 26ആമത് രാജ്യാന്തര ചലച്ചിത്ര മേള നടന്നത്. സാധാരണയായി എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് ചലച്ചിത്ര മേള നടക്കുക. എന്നാൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രൂക്ഷമായതിനാൽ 26ആമത് ചലച്ചിത്ര മേള മാർച്ചിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിന് പിന്നാലെ നടത്തിയ ഇത്തവണത്തെ ചലച്ചിത്ര മേളയുടെ ഉൽഘാടന ചടങ്ങിൽ നടി ഭാവനയും, സംവിധായകനും നടനുമായ അനുരാഗ് കശ്യപും പ്രത്യേക അതിഥികളായി എത്തി. കൂടാതെ സമാപന ചടങ്ങിൽ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖിയും പ്രത്യേക അതിഥിയായി എത്തിയിരുന്നു.
Read also: അപൂർവ ശസ്‌ത്രക്രിയയിലൂടെ ആറ് വയസുകാരന് പുതുജീവൻ