30 ഡോക്‌ടർമാർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം

By Team Member, Malabar News
30 Doctors Tested Covid Positive In Kottayam Medical college
Ajwa Travels

കോട്ടയം: ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ 30 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തിര ശസ്‍ത്രക്രിയകൾ മാത്രം നടത്താനാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻകൂട്ടി നിശ്‌ചയിച്ച മറ്റെല്ലാ ശസ്‍ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്.

കൂടാതെ വാർഡുകളിൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. 30 ശതമാനം ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ ക്‌ളാസുകളും താൽക്കാലികമായി നിർത്തി വെക്കാൻ അധികൃതർ നിർദ്ദേശം നൽകി. അതേസമയം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗബാധ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അരലക്ഷത്തിനടുത്ത് ആളുകൾക്കാണ് കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചത്. രോഗബാധ ഉയരുന്ന പശ്‌ചാത്തലത്തിൽ ജില്ലകളെ എ, ബി എന്നീ രണ്ട് കാറ്റഗറികളായി തിരിച്ചാണ് നിലവിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

Read also: ആശുപത്രിയിൽ ഉള്ളത് 3 ശതമാനം കോവിഡ് രോഗികൾ മാത്രം, ആശങ്ക വേണ്ട; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE