സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി പിഡി രാജു, മീനങ്ങാടി ചെണ്ടക്കുനി സ്വദേശി ഷാഹുൽ ഹമീദ് തുടങ്ങിയവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ജില്ലാ നാർകോട്ടിക്‌സ് സെൽ ഡിവൈഎസ്‌പി രജികുമാർ, ബത്തേരി എസ്‌ഐ കെഎൻ കുമാരൻ, എഎസ്ഐ ടികെ ഉമ്മർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Read also: എൽഡിഎഫ് സ്‌ഥാനാർഥിക്ക് നേരെ ആക്രമണം; കോൺഗ്രസെന്ന് ആരോപണം