ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 35,342 പേർക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേർ കൂടി കോവിഡിനെ തുടർന്ന് മരിച്ചു. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 38,740 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തരായത്.
നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,12,93,062 ആണ്. പ്രതിദിന രോഗമുക്‌തരുടെ എണ്ണം ഉയർന്ന് തുടരുന്നതിനാൽ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4,05,513 ആണ്.
രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,19,470 ആണ്. 1.34 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക്. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനമായും തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ 32 ദിവസമായി 5 ശതമാനത്തിന് താഴെയാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം രാജ്യത്ത് ഇതുവരെ 42,34,17,030 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
Read also : പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ മോഷണം; 19 പവനും 18,000 രൂപയും കവർന്ന പ്രതികൾ പിടിയിൽ