ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന്; കോവിഡ് വാക്‌സിൻ നികുതി ഒഴിവാക്കിയേക്കും

By News Desk, Malabar News
MALABARNEWS-nirmala-sitharaman
Nirmala Sitaraman
Ajwa Travels

ഡെൽഹി: ഏഴ് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം ജിഎസ്‌ടി കൗൺസിൽ ഇന്ന് യോഗം ചേരും. കോവിഡ് വാക്‌സിൻ, മരുന്ന്, കോവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്‌തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയ്‌ക്കാണ് യോഗത്തിൽ പ്രഥമ പരിഗണന. കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്‌ടി നഷ്‌ട പരിഹാരത്തുകയിലെ കുറവും കടംവാങ്ങൽ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തിൽ ചർച്ചയാകും.

ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയാകുന്ന ജിഎസ്‌ടി കൗൺസിലിന്റെ നാൽപ്പത്തിമൂന്നാമത് യോഗമാണിത്. കോവിഡ് പ്രതിസന്ധികൾ കാരണം വീഡിയോ കോൺഫറൻസിലൂടെയാണ് യോ​ഗം സംഘടിപ്പിക്കുന്നത്. 2020 ഒക്‌ടോബർ 5നാണ് ജിഎസ്‌ടി കൗൺസിലിന്റെ യോഗം അവസാനമായി നടന്നത്.

Kerala News: ദിവസവും രണ്ട് മണിക്കൂറെങ്കിലും കോളേജുകൾ ഓൺലൈൻ ക്ളാസ് നടത്തണം; ഉന്നത വിദ്യാഭ്യാസമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE