ശ്രീനഗർ: ജമ്മു കശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്‌ഥാപിച്ചു. കശ്‌മീർ ഭരണകൂട വക്‌താവ് രോഹിത് കൻസാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെള്ളിയാഴ്‌ച അർധരാത്രിയോട് കൂടി ഇന്റർനെറ്റ് സേവനങ്ങൾ പൂർണതോതിൽ പ്രവർത്തനക്ഷമം ആകുമെന്നാണ് ലഭിക്കുന്ന വിവരം.
ഒന്നര വർഷം മുൻപാണ് കശ്‌മീരിൽ 4ജി അടക്കം ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുൻപായിരുന്നു ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. പിന്നീട് ജനുവരി 25ന് 2ജി ഇന്റർനെറ്റ് പുനസ്‌ഥാപിച്ചിരുന്നു. ഇതിനിടെ പരീക്ഷണാടിസ്‌ഥാനത്തിൽ പല മേഖലകളിലും ഇന്റർനെറ്റ് സേവനം പുനസ്‌ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കുകയും ചെയ്‌തിരുന്നു.
Read also: ജനങ്ങളുടെ താൽപര്യം സംരക്ഷിക്കലാണ് സർക്കാരിന്റെ കടമ; കർഷകരെ പിന്തുണച്ച് വെട്രിമാരൻ