ന്യൂഡെൽഹി: ഛത്തീസ്‌ഗഢിലെ ആക്രമണത്തിനിടെ തടവിലാക്കപ്പെട്ട അച്ഛനെ വിട്ടുനൽകണമെന്ന് മാവോയിസ്‌റ്റുകളോട് അഭ്യർത്ഥിച്ച് അഞ്ചുവയസുകാരി. മാവോയിസ്‌റ്റുകൾ തട്ടിക്കൊണ്ട് പോയ സിആർപിഎഫ് കമാൻഡോ രാകേശ്വർ സിംഗ് മിൻഹാസിന്റെ മകളാണ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥന നടത്തുന്നത്.
ആക്രണത്തിന് ശേഷം തന്റെ ഭർത്താവിനെ കാണാതായ വിവരം സർക്കാരോ സിആർപിഎഫോ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ന്യൂസ് ചാനലിലൂടെയാണ് ഇക്കാര്യം തങ്ങൾ അറിയുന്നതെന്നും സൈനികന്റെ ഭാര്യ മീനു കുറ്റപ്പെടുത്തി. സിആർപിഎഫിന്റെ ജമ്മുകാശ്‌മീരിലെ ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും വിവരമെന്നും ലഭിച്ചില്ല.
‘എന്റെ ഭർത്താവ് രാജ്യത്തിന് വേണ്ടി 10 വർഷം സേവനം നടത്തി. ഇനി അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ സർക്കാരിന് ഉത്തവാദിത്വമുണ്ട്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്‌തമായ വിവരം കുടുംബത്തെ അറിയിക്കണം’, മീനു ആവശ്യപ്പെട്ടു. അതേസമയം കാണാത സൈനികന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണെന്ന് സിആർപിഎഫ് വൃത്തങ്ങൾ വ്യക്‌തമാക്കി.
Daughter of @crpfindia jawan Rakeshwar Singh Manhas is all tears and praying for the safe return of her father. Manhas a CRPF Jawan hailing from Jammu is believed to be abducted by Naxals in the Chhattisgarh. 22 CRPF jawan were martyred in the attack. pic.twitter.com/AqzZXmnSNT
— Tejinder Singh Sodhi ?? (@TejinderSsodhi) April 5, 2021
കഴിഞ്ഞ ദിവസമാണ് ചത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്‌റ്റ് ആക്രമണമുണ്ടായത്. സൈനികർ സഞ്ചരിച്ച ബസ് കുഴി ബോംബുവച്ച് മാവോയിസ്‌റ്റുകൾ തകർക്കുകയായിരുന്നു. ആക്രമണത്തിൽ 22 സൈനികർ കൊല്ലപ്പെട്ടിരുന്നു. 31 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ആക്രമണത്തിന് ശേഷം കാണാതായ ഒരു ജവാൻ തങ്ങളുടെ കസ്‌റ്റഡിയിൽ ആണെന്ന് പിന്നീട് മാവോയിസ്‌റ്റ് സംഘം അറിയിക്കുകയായിരുന്നു. വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബർസൂർ-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.
Read also: ‘ബൂത്ത് അടുത്തായത് കൊണ്ടാണ് വിജയ് സൈക്കിളിൽ വന്നത്’; വിശദീകരിച്ച് നടന്റെ പിആർഒ