ചെന്നൈ: തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായത് കൊണ്ടാണെന്ന് നടന്റെ പിആർഒ റിയാസ് കെ അഹ്‌മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയുടെ പിആർഒ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
#TNElection #TNElections2021 #TNElection2021 #TNAssemblyElections2021 #tnelectionday #Election2021 #Elections2021 #Thalapathy #Vijay #thalapathyfansteam #Thalapathy @actorvijay @Jagadishbliss @BussyAnand @V4umedia_ pic.twitter.com/H6XVkAkKJm
— RIAZ K AHMED (@RIAZtheboss) April 6, 2021
വോട്ട് നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വിജയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നേരത്തെ കേന്ദ്ര സർക്കാരുമായി പല വിഷയങ്ങളിലും വിജയ് അഭിപ്രായഭിന്നത അറിയിച്ചിരുന്നു. പല ഘട്ടത്തിലും ഇത് നേരിട്ട് ഏറ്റുമുട്ടുന്ന നിലയിലേക്കും എത്തിയിരുന്നു.
മെർസൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിജയ് നടത്തിയ പ്രതികരണങ്ങൾ ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരുന്നത്. അതിന് പിന്നാലെ വിജയുമായി ബന്ധമുള്ള പലയിടത്തും കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് പലരും വിലയിരുത്തുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവ് ചർച്ചയാക്കാനാണ് വിജയുടെ ശ്രമമെന്നായിരുന്നു വലിയൊരു വിഭാഗത്തിന്റെ വാദം.
Read Also: കോയമ്പത്തൂര്‍ സൗത്തില്‍ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു; പരാതിയുമായി കമല്‍ ഹാസന്‍