മേലാറ്റൂരിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 54 വീടുകൾ നിർമ്മിക്കും

By Desk Reporter, Malabar News
life mission_2020 Sep 05
Representational Image
Ajwa Travels

മലപ്പുറം: മേലാറ്റൂരിൽ സ്വന്തമായി പാർപ്പിടമോ ഭൂമിയോ ഇല്ലാത്തവർക്കായി ലൈഫ് പദ്ധതിയിലൂടെ 54 വീടുകൾ ഒരുങ്ങുന്നു. ലൈഫ് മിഷൻ മുഖേന അപേക്ഷ ക്ഷണിച്ച് അവരിൽ നിന്നും അർഹരായ 54 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ കൈത്താങ്ങ്.

രണ്ട് കോടി പന്ത്രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പുല്ലിക്കുത്തിലെ 74 സെന്റ് സ്ഥലത്ത് ഒരുമിച്ചാണ് 20 വീടുകൾ നിർമ്മിക്കുന്നത്. ഇതിന്റെ രജിസ്ട്രേഷൻ പൂർത്തിയായി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ലഭ്യമാകുന്ന പ്രദേശം കിഴക്കുപുറം ജി.എൽ. പി സ്കൂളിന് പുറകിലായാണ് കണ്ടെത്തിയത്. കുടിവെള്ളം, വൈദ്യുതി,വഴി എന്നിവ ഉറപ്പുവരുത്തിയാണ് സ്ഥലം ഏറ്റെടുത്തത്. മറ്റു വാർഡുകളിലായി 14 പേർക്കോളം ഭൂമി കണ്ടെത്തി നൽകിയിട്ടുമുണ്ട്.

ഇനി 20 പേർക്കുള്ള സ്ഥലമാണ് കണ്ടെത്താൻ ബാക്കിയുള്ളത്. പുല്ലിക്കുത്തിന് സമീപം തന്നെ പദ്ധതിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ മാസം തന്നെ വീടുകളുടെ നിർമ്മാണം ഒരുമിച്ച് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE