യുഎഇ : ദുബായിൽ മൂന്ന് മാസത്തിനിടെ കസ്‌റ്റംസ് പിടിച്ചെടുത്തത് 56 കിലോഗ്രാം ലഹരിമരുന്ന്. 2021ലെ ആദ്യ മൂന്ന് മാസത്തിനിടെയാണ് ഇത്രയധികം ലഹരിമരുന്ന് അധികൃതർ പിടിച്ചെടുക്കുന്നത്. ഇതിൽ 11.9 കിലോഗ്രാം കഞ്ചാവും 9.6 കിലോഗ്രാം കൊക്കൈയ്‌നും ഉള്‍പ്പെടുന്നു. ഇതിനൊപ്പം തന്നെ 3,951 ലഹരി ഗുളികകളും ഇക്കാലയളവില്‍ കസ്‌റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനായി 294 ഓപ്പറേഷനുകളാണ് ദുബായ് കസ്‌റ്റംസ് നടത്തിയത്. ഇവയില്‍ 180 ക്രിമിനല്‍ നടപടികളും 24 കസ്‌റ്റംസ് നടപടികളുമാണെന്ന് അതോറിറ്റി വ്യക്‌തമാക്കി. കൂടാതെ മയക്കുമരുന്ന് കടത്ത് തടയുന്നതിനായി മൂന്ന് മാസത്തിനിടെ 7,417 വിമാനങ്ങളിലായി 20 ലക്ഷം യാത്രക്കാരെയും 40 ലക്ഷം ബാഗേജുകളും കസ്‌റ്റംസ് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.
Read also : കോവിഡ് വ്യാപനം; മെയ് മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്സി