കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി

By Trainee Reporter, Malabar News
Representational image
Ajwa Travels

പാലക്കാട്: സംസ്‌ഥാനത്തെ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ 6 പകൽ വണ്ടികൾ പുനരാരംഭിക്കുന്നു. പാലരുവി, ഏറനാട്  എക്‌സ്‌പ്രസുകൾ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുന്ന ഇവയിൽ റിസർവഷൻ ചെയ്‌താൽ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.

ജനുവരി 4 മുതൽ ഓടിത്തുടങ്ങുന്ന തിരുനെൽവേലി-പാലക്കാട് ജംഗ്‌ഷൻ പ്രതിദിന പ്രത്യേക ട്രെയിൻ (പാലരുവി-06791) തിരുനെൽവേലിയിൽ നിന്ന് രാത്രി 11.15ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചക്ക് 12.50ന് പാലക്കാട് എത്തും. ജനുവരി 5ന് സർവീസ് ആരംഭിക്കുന്ന പാലക്കാട് ജംഗ്‌ഷൻ-തിരുനെൽവേലി പ്രതിദിന പ്രത്യേക ട്രെയിൻ പാലരുവി (06792) വൈകിട്ട് 4. 05ന് പാലക്കാട് നിന്ന് പുറപെട്ട് പുലർച്ചെ 4.55ന് തിരുനെൽവേലിയിൽ എത്തിച്ചേരും.

ജനുവരി 6ന് സർവീസ് ആരംഭിക്കുന്ന മംഗളൂരു സെൻട്രൽ-നാഗർകോവിൽ ഏറനാട് പ്രതിദിന റിസർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ (06605), മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 7.20ന് പുറപ്പെട്ട് രാത്രി 11.20 ന് നാഗർകോവിൽ ജംഗ്‌ഷനിൽ എത്തും. ജനുവരി 7 മുതൽ നാഗർകോവിൽ ജംഗ്‌ഷനിൽ നിന്ന് പുലർച്ചെ 2ന് പുറപ്പെടുന്ന നാഗർകോവിൽ ജംഗ്‌ഷൻ-മംഗളൂരു സെൻട്രൽ ഏറനാട് പ്രതിദിന റിസർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ (06606) വൈകിട്ട് 6ന് മംഗളൂരുവിൽ എത്തും.

ജനുവരി 6ന് സർവീസ് ആരംഭിക്കുന്ന കോയമ്പത്തൂർ ജംഗ്‌ഷൻ മംഗളൂരു സെൻട്രൽ പ്രതിദിന റിസർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ (06323) കോയമ്പത്തൂർ ജംഗ്‌ഷനിൽ നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് വൈകിട്ട് 6.50 ന് മംഗളൂരുവിൽ എത്തും. ജനുവരി 7മുതൽ സർവീസ് ആരംഭിക്കുന്ന മംഗളൂരു സെൻട്രൽ കോയമ്പത്തൂർ ജംഗ്‌ഷൻ പ്രതിദിന റിസർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ (06324) രാവിലെ 9ന് മംഗളൂരു സെൻട്രലിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 7.55ന് കോയമ്പത്തൂർ ജംഗ്‌ഷനിൽ എത്തും.

Read also: തോട്ടപ്പടിയിൽ ബസ് മറിഞ്ഞു; 16 പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE