തോട്ടപ്പടിയിൽ ബസ് മറിഞ്ഞു; 16 പേർക്ക് പരിക്ക്

By News Desk, Malabar News
Road Accident Thottappadi
Ajwa Travels

തൃശൂർ: തോട്ടപ്പടിയിൽ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്. കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു സംഭവം.

ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് ഡിവൈഡറിൽ തട്ടി സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. 16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

Also Read: ഇന്ന് കേരളത്തിൽ നടക്കുന്ന ‘ഡ്രൈ റൺ’; എന്താണ് ? എന്തിനാണ്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE