കുറ്റിപ്പുറത്ത് 60 ചാക്ക് ഹാന്‍സ് പിടികൂടി; ഒരാള്‍ അറസ്‌റ്റില്‍

By News Desk, Malabar News
Representation Image
Ajwa Travels

കുറ്റിപ്പുറം: 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്‌റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. മൂടാല്‍ തെക്കേ പൈങ്കല്‍ അന്‍വറിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

അന്‍വര്‍ ഹാന്‍സ് മൊത്ത കച്ചവട വില്‍പ്പനക്കാരനാണ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതര സംസ്‌ഥാനത്തു നിന്നും മൈദ കൊണ്ടുവരുന്നതിന്റെ മറവിലാണ് കുറ്റിപ്പുറം മൂടാലിലേക്ക് വന്‍തോതില്‍ ഹാന്‍സ് എത്തിച്ചത്. കുറ്റിപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്‌തുക്കള്‍ പിടികൂടിയത്.

Malabar News: പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE