കണ്ണൂർ: ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും, അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും, മൂന്ന് പേർ ഡി.എസ്.സി ക്ലസ്റ്ററിൽ നിന്നുള്ളവരുമാണ്.
കണ്ണൂരിൽ ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ : കൊളച്ചേരി സ്വദേശികളായ 31കാരി, 36കാരൻ, പടിയൂർ കല്ല്യാട് സ്വദേശികൾ, താണ സ്വദേശി 41 കാരൻ, ചെറുതാഴം സ്വദേശി 21കാരി, തളിപ്പറമ്പ പാലക്കുളങ്ങര സ്വദേശി 47കാരി, മയ്യിൽ പാലത്തുങ്കര സ്വദേശി 59കാരൻ, ബ്ലാത്തൂർ സ്വദേശികളായ 60കാരൻ, 23കാരി, 48കാരി, തളിപ്പറമ്പ് സ്വദേശികളായ 20കാരൻ, 17കാരൻ, ചപ്പാരപ്പടവ് സ്വദേശി ഒരു മാസം പ്രായമായ പെൺകുട്ടി, കുറുമാത്തൂർ ചൊർക്കള സ്വദേശികളായ 34കാരൻ, 68കാരി, കണ്ണൂർ സ്വദേശി 75കാരി, 30കാരി, വാരം സ്വദേശി 17കാരൻ, കൊളച്ചേരി പള്ളിപ്പറമ്പ സ്വദേശികളായ 12കാരൻ, രണ്ടു വയസുകാരി, 31കാരി, 52കാരൻ, 12കാരൻ, ചിറക്കൽ പാലോട്ടുവയൽ സ്വദേശികളായ 20കാരി, രണ്ടുവയസുകാരൻ, 60കാരൻ, നാലു വയസുകാരി, 22കാരി, 70കാരി, 40കാരി, 33കാരൻ, 28കാരി, 59കാരൻ, 30കാരൻ, 45കാരി, കണ്ണൂർ മൂന്നാം പീടിക സ്വദേശി 72കാരൻ, അഴീക്കോട് സ്വദേശി 57കാരി, 53കാരൻ, ഇരിട്ടി ഉളിയിൽ സ്വദേശി 41കാരൻ, കണ്ണൂർ ചാലാട് സ്വദേശികളായ 22കാരി, 14കാരൻ, 21കാരൻ, 19കാരൻ, കണ്ണൂർ കക്കാട് സ്വദേശി 24കാരൻ, കണ്ണൂർ മണൽ സ്വദേശി 24കാരൻ, കണ്ണൂർ കാനത്തൂർ സ്വദേശി 52കാരി, കരിവെള്ളൂർ സ്വദേശി 53കാരൻ, കതിരൂർ സ്വദേശി നാല് വയസുകാരൻ, മുഴക്കുന്ന് സ്വദേശി 20കാരൻ, ഇരിട്ടി സ്വദേശികളായ 27കാരി, 40കാരൻ, ആറളം സ്വദേശി 54കാരൻ, ഇരിക്കൂർ സ്വദേശി 40കാരി, എട്ടിക്കുളം സ്വദേശികളായ 22കാരി, 48കാരി, 11കാരൻ, തളിപ്പറമ്പ കുപ്പം സ്വദേശി 23കാരൻ, പട്ടുവം സ്വദേശി 40കാരി.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ: കണ്ണൂർ വിമാനത്താവളം വഴി ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിൽ നിന്നും എത്തിയ ചൊക്ലി സ്വദേശി 31കാരൻ, ബാംഗ്ലൂരിൽ നിന്ന് ഓഗസ്റ്റ് ഒന്നിന് എത്തിയ കാങ്കോൽ ആലപ്പടമ്പ സ്വദേശി 37കാരൻ, രണ്ടിന് എത്തിയ പെരിങ്ങോം സ്വദേശി 27കാരൻ, 16ന് എത്തിയ കുന്നോത്തുപറമ്പ സ്വദേശി 30കാരൻ, 16ന് എത്തിയ പിണറായി സ്വദേശി 40കാരൻ, ചിറക്കര സ്വദേശി 38കാരൻ, ഓഗസ്റ്റ് മൂന്നിന് ചെന്നൈയിൽ നിന്ന് എത്തിയ പെരളശ്ശേരി സ്വദേശി 22കാരൻ, ഓഗസ്റ്റ് 14ന് മൈസൂരിൽ നിന്ന് എത്തിയ മൊകേരി സ്വദേശി 48കാരൻ, കർണാടകയിൽ നിന്ന് എത്തിയ എരഞ്ഞോളി സ്വദേശി 64കാരൻ, കൂർഗിൽ നിന്ന് എത്തിയ 66കാരൻ.
പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരായ 34കാരി, 47കാരി, വള്ളിത്തോട് പി എച്ച് സിയിലെ ഫാർമസിസ്റ്റ് 26കാരി, തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് 21കാരി, നടുവിൽ പി.എച്ച്.സി.സി.ആർ.എസ് ഡോക്ടറായ 26കാരി എന്നിരാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ. കൂടാതെ ഡി.എസ്.സി ക്ലസ്റ്ററിൽ ഉൾപ്പെട്ട നാലു വയസുകാരി, 30കാരി, 33കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,108 ആയി. ഇതുവരെയായി 1,534 പേരാണ് രോഗമുക്തി നേടിയത്. 22 പേർ ജില്ലയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടു.