കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിലും പിന്നിൽ

By Staff Reporter, Malabar News
NDA Kerala padayatra
Ajwa Travels

പത്തനംതിട്ട: സംസ്‌ഥാനത്ത് എന്‍ഡിഎയുടെ വിജയ പ്രതീക്ഷകൾ ആയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി ഏറെ പിന്നില്‍. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് രണ്ട് സീ‌റ്റുകളിലും മൽസരിക്കുന്നത്. ഇതില്‍ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്താണ്.

സിറ്റിംഗ് എംഎല്‍എയായ സിപിഎമ്മിന്റെ ജനീഷ് കുമാര്‍ ആണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. 1807 വോട്ടിന് ഇവിടെ ജനീഷ് കുമാർ മുന്നിലാണ്. കോണ്‍ഗ്രസിന്റെ റോബിന്‍ പീ‌റ്ററാണ് ഇവിടെ രണ്ടാമത്.

മഞ്ചേശ്വരത്ത് ലീഗിന്റെ പികെഎം അഷ്‌റഫ് ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ എ പ്ളസ് മണ്ഡലങ്ങളില്‍ പെടുന്നതാണ് മഞ്ചേശ്വരം.ഇവിടെ ലീഗിന്റെ ലീഡ് 300ലധികം വോട്ടുകള്‍ക്കാണ്.

പത്തനംതിട്ടയില്‍ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിലാണ്.

Read Also: കൊല്ലത്ത് മുകേഷിന് ലീഡ്; തിരുവല്ലയിൽ മാത്യു ടി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE