തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. പ്രോടെം സ്പീക്കറായി നിയമിതനായ പിടിഎ റഹീം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 25നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. 26നും 27നും സഭ ചേരില്ല.
28ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതൽ ജൂൺ 2വരെ നന്ദിപ്രമേയത്തിലുള്ള ചർച്ചയും നടക്കും. ജൂൺ നാലിനാണ് 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ട് സമർപ്പണവും നടക്കുക. ജൂൺ 7 മുതൽ 9 വരെ ബജറ്റിലുള്ള പൊതുചർച്ചയും 10ന് വോട്ടെടുപ്പും നടക്കും. ജൂൺ 14ന് സമ്മേളനം സമാപിക്കും.
Read Also: ന്യൂനപക്ഷ ക്ഷേമ വകുപ്പ്; തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണയുമായി സമസ്ത