പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

By Staff Reporter, Malabar News
legislative-assembly-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്‌ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്‌ഞയും നടക്കും. പ്രോടെം സ്‌പീക്കറായി നിയമിതനായ പിടിഎ റഹീം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 25നാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. 26നും 27നും സഭ ചേരില്ല.

28ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതൽ ജൂൺ 2വരെ നന്ദിപ്രമേയത്തിലുള്ള ചർച്ചയും നടക്കും. ജൂൺ നാലിനാണ് 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ട് സമർപ്പണവും നടക്കുക. ജൂൺ 7 മുതൽ 9 വരെ ബജറ്റിലുള്ള പൊതുചർച്ചയും 10ന് വോട്ടെടുപ്പും നടക്കും. ജൂൺ 14ന് സമ്മേളനം സമാപിക്കും.

Read Also: ന്യൂനപക്ഷ ക്ഷേമ വകുപ്പ്; തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണയുമായി സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE