കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് ജില്ലയിൽ പിടികൂടിയത്. തുടർന്ന് 3 പേരെയാണ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
പ്രതികളുടെ പക്കൽ നിന്നും 40 ഗ്രാം എംഡിഎംഎ ആണ് അന്വേഷണ സംഘം പിടികൂടിയത്. കൂടാതെ പ്രതികളിൽ ഒരാൾക്ക് കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം സംശയം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: ഷാനിമോൾ ഉസ്‌മാനെ തോൽപിക്കാൻ ഗൂഢാലോചന നടത്തി; ലിജുവിനെതിരെ കുഞ്ഞുമോൻ രംഗത്ത്



































