കോവിഡ് വ്യാപനം ഉയരുന്നു; എടച്ചേരിയിൽ ഇന്ന് പ്രത്യേക പരിശോധന നടത്തും

By Team Member, Malabar News
Kozhikode News
Ajwa Travels

കോഴിക്കോട്: ജില്ലയിലെ എടച്ചേരി മേഖലയിൽ കോവിഡ് വ്യാപനവും മരണ നിരക്കും ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. എടച്ചേരി കച്ചേരിയിലുള്ള കോട്ടേമ്പ്രം റോഡിൽ ഒരു കുടുംബത്തിലെ 3 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ ഇവരുടെ ഒരു ബന്ധു കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.

രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് പരിശോധന സംഘടിപ്പിക്കും. കോവിഡ് വൈറസിന്റെ പ്രത്യേക വകഭേദമാണോ വ്യാപിക്കുന്നതെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. കൂടാതെ കച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് പരിശോധന ക്യാംപും നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്‌തമാക്കി.

ഇവിടുത്തെ താലൂക്ക് ആശുപത്രിയിലും, സ്വകാര്യ ആശുപത്രികളിലും വലിയ രീതിയിലുള്ള തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. ഡെങ്കിപ്പനിയും, മറ്റ് പകർച്ചപ്പനികളും വ്യാപിക്കുന്നതാണ് നിലവിൽ തിരക്ക് വർധിക്കാൻ കാരണമായത്. കൂടാതെ ഒപിയിൽ 100 കണക്കിന് ആളുകൾ എത്തിയതോടെ സാമൂഹിക അകലം ഉൾപ്പടെയുള്ള കാര്യങ്ങൾ പാലിക്കാൻ സാധിക്കാത്ത സ്‌ഥിതിയാണെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ചൂണ്ടിക്കാട്ടിയത് ചരിത്ര വസ്‌തുത; മാപ്പ് പറയില്ലെന്ന് സ്‌പീക്കര്‍ എംബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE