പാറ്റ്ന: മൂർഖന് രാഖി കെട്ടാനുള്ള ശ്രമത്തിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹനാണ് മരിച്ചത്. രക്ഷാബന്ധന്‍ ദിനത്തില്‍ രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടാൻ ശ്രമിക്കുന്നതിനിടെ കാലിൽ കടിയേൽക്കുകയായിരുന്നു. ഉടൻ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പാമ്പുകളെ പിടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ആളാണ് മന്‍മോഹന്‍ എന്നാണ് റിപ്പോര്‍ട്.
Read also: പുതുക്കിയ തൊഴിൽ നിയമം ഒക്‌ടോബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും


































