ബെയ്ജിംഗ്: പ്രസിഡണ്ട് ഷി ജിൻപിംങിന്റെ രാഷ്ട്രീയ ആശയങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരിക്കുലത്തിൽ ഉൾപ്പെടുത്താൻ ഒരുങ്ങി ചൈന. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി കൂടുതൽ ദൃഢമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരിക്കുലത്തിൽ പ്രസിഡണ്ടിന്റെ രാഷ്ട്രീയ ആശയങ്ങൾ കൂടി ഉൾപ്പെടുത്തുന്നത്.
ചൈനീസ് മിനിസ്ട്രി ഓഫ് എഡ്യുക്കേഷനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പാഠ പുസ്തക സമിതി പുറത്തിറക്കിയ മാർഗരേഖ പ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളും, പ്രത്യയ ശാസ്ത്രവും ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയാവും ആവിഷ്കരിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം ഇക്കാര്യങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനമെന്നും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
Read Also: യോഗിയെ ചെരുപ്പ് കൊണ്ട് അടിച്ചേനെ; ഉദ്ദവിന്റെ മുൻ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ബിജെപി







































