വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്നുതന്നെ ഊർജിതമാക്കാൻ തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിമുതൽ ആർആർടികളിൽ അയൽക്കൂട്ട സമിതിയിലെ അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിയതായി കളക്ടർ എ ഗീത അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുതല ആർആർടിയിൽ സിഡിഎസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ , കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തും.
വാർഡുതല ആർആർടികളിൽ എഡിഎസ് പ്രസിഡണ്ട്, സെക്രട്ടറി, അയൽക്കൂട്ട പ്രസിഡണ്ട്, സെക്രട്ടറി, സിഡിഎസ് എക്സിക്യൂട്ടീവ് അംഗം എന്നിവരെയും ഉൾപ്പെടുത്തും. കൂടാതെ, വാർഡുതല ആർആർടികളുടെ ചുമതല ബന്ധപ്പെട്ട വാർഡ് കൗൺസിലർ/ മെമ്പർക്ക് ആയിരിക്കും. ഡെപ്യൂട്ടി കളക്ടർമാർ, ഡിഡിപി, കുടുംബശ്രീ കോ-ഓർഡിനേറ്റർ അതത് പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ അയൽക്കൂട്ടങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ഓൺലൈൻ യോഗങ്ങൾ ചേരാനും നിർദേശിച്ചു.
അതേസമയം, ആർടിപിസിആർ ടെസ്റ്റിന് വിധേയരാകുന്നവർ ടെസ്റ്റ് കഴിഞ്ഞയുടനെ സമ്പർക്ക വിലക്കിൽ പോകുന്നത് രോഗവ്യാപനം തടയാൻ സഹായകരമാകുന്നതിനാൽ പിഎച്ച്സികൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ടെസ്റ്റിന് വിധേയരാകുന്ന വ്യക്തിയുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, പഞ്ചായത്ത്/മുനിസിപ്പൽ, വാർഡ് മെമ്പർ വീടിനടുത്തുള്ള ലാൻഡ് മാർക്ക് എന്നിവ പ്രത്യേകം ശേഖരിക്കും.
Read Also: മെഡിക്കൽ കോളേജ് ഫാർമസിയുടെ വീഴ്ച; ഡയറക്ടർക്കെതിരെ നടപടി എടുക്കുമെന്ന് കമ്മീഷന്റെ മുന്നറിയിപ്പ്





































