ന്യൂഡെൽഹി: വാക്സിൻ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കിറ്റെക്സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞതാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. നിലവില്‍ വാക്സിനേഷൻ നടത്താന്‍ കിറ്റെക്സിന് തടസമില്ല. അതേസമയം, വിഷയത്തിൽ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് കിറ്റെക്സ് അറിയിച്ചു. കേന്ദ്രത്തിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
വാക്സിൻ ഇടവേളയിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനേഷനുകൾക്ക് ഇടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
Also Read: പ്ളസ് വൺ പ്രവേശനം: ആശങ്ക വേണ്ട, എല്ലാ കുട്ടികൾക്കും അവസരം; മന്ത്രി