ന്യൂഡെൽഹി: രാജ്യത്ത് യുപിഎ അധികാരത്തിൽ വന്നപ്പോൾ സോണിയ ഗാന്ധിയെ താൻ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. 2004ൽ യുപിഎക്ക് അധികാരം ലഭിച്ചപ്പോൾ താൻ സോണിയയുടെ പേരാണ് നിർദേശിച്ചത്. വിദേശരാജ്യത്ത് ജനിച്ചു എന്നത് ഒരു പ്രശ്നമല്ലെന്നും അന്ന് പറഞ്ഞിരുന്നതായി അത്തേവാല വ്യക്തമാക്കി.
‘സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയായി നിർദേശിച്ചിരുന്നു. അവർ വിദേശത്ത് ജനിച്ചുവെന്നുള്ളത് പ്രശ്നമല്ലെന്നും അന്ന് പറഞ്ഞിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്തില്ലെങ്കിൽ ശരത് പവാറിന്റെ പേരാണ് നിർദേശിച്ചത്. എന്നാൽ, നിർദേശം സോണിയ അംഗീകരിച്ചില്ല’- ഇൻഡോറിൽ ശനിയാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ രാംദാസ് അത്തേവാല പറഞ്ഞു. കമല ഹാരിസിന് യുഎസ് വൈസ് പ്രസിഡണ്ടാകാമെങ്കിൽ സോണിയക്ക് ഇന്ത്യ പ്രധാനമന്ത്രിയും ആകാമെന്ന് രാംദാസ് അത്തേവാല കൂട്ടിച്ചേർത്തു.
Read also: മാവോയിസ്റ്റ് ഭീഷണി; കേരളമടക്കം 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്രം