തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഇന്ന് രാവിലെയാണ് വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.
രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത് കണ്ട നാട്ടുകാര്‍ തീ അണക്കാന്‍ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പരിശോധനയില്‍ ഏകദേശം 55 വയസുള്ള ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വര്‍ക്കല ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read: ചോദ്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പേര് പറയേണ്ട; സ്പീക്കർ