തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കല്ലടയാര്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്കോവിലാര്, തിരുവനന്തപുരം ജില്ലയിലെ കരമനയാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്.
സംസ്ഥാനത്ത് വിവിധ ഡാമുകൾ തുറന്ന സാഹചര്യത്തിൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാലാണിത്. അതേസമയം നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്. കാസര്‍ഗോഡ്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
National News: യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40% സീറ്റ് വനിതകൾക്ക് നൽകും; പ്രിയങ്ക