കേരളത്തിലെ മൂന്ന് നദികളില്‍ ഓറഞ്ച് അലര്‍ട്

By Web Desk, Malabar News
Man Missing_Kannur
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കല്ലടയാര്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്‍കോവിലാര്‍, തിരുവനന്തപുരം ജില്ലയിലെ കരമനയാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്.

സംസ്‌ഥാനത്ത്‌ വിവിധ ഡാമുകൾ തുറന്ന സാഹചര്യത്തിൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാലാണിത്. അതേസമയം നാളെയും മറ്റന്നാളും സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന മുന്നയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്. കാസര്‍ഗോഡ്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

National News: യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40% സീറ്റ് വനിതകൾക്ക് നൽകും; പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE