വയനാട്: ജില്ലയിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) ആത്‍മഹത്യ ചെയ്‌തത്. കനത്ത മഴയെ തുടർന്ന് കർഷകന്റെ വാഴക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ കടബാധ്യതയാണ് ആത്‍മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഗോപാലൻ ചെട്ടിയുടെ മരണം കടബാധ്യത മൂലമെന്നാണ് വാർഡ് മെമ്പറും പോലീസും സ്‌ഥിരീകരിച്ചിട്ടില്ല. കർഷക ആത്‍മഹത്യ ആണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പോലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും മരണകാരണം പോലീസ് സ്‌ഥിരീകരിക്കുക.
അതേസമയം, കടബാധ്യത മൂലം ഗോപാലൻ ചെട്ടിയുടെ മകനും ആത്‍മഹത്യ ചെയ്‌തിരുന്നു. മൂന്ന് വർഷം മുൻപാണ് ഇദ്ദേഹത്തിന്റെ മകൻ മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം



































