വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ; 50 ശതമാനം കുറച്ച് മഹാരാഷ്‌ട്ര

By Team Member, Malabar News
Maharashtra Cut The Excise Duty For Imported Scotch
Ajwa Travels

ന്യൂഡെൽഹി: വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 50 ശതമാനം കുറച്ചതായി വ്യക്‌തമാക്കി മഹാരാഷ്‌ട്ര സർക്കാർ. മദ്യത്തിന്റെ വില മറ്റ് സംസ്‌ഥാനങ്ങളുടേതിന് തുല്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇറക്കുമതി തീരുവ കുറക്കാൻ തീരുമാനിച്ചത്. വിദേശ മദ്യത്തിന്റെ എക്‌സൈസ്‌ തീരുവ 300 ശതമാനത്തിൽ നിന്നും 150 ശതമാനമാക്കിയാണ് ഇപ്പോൾ കുറച്ചത്.

ഇറക്കുമതി തീരുവ കുറച്ചതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം ഇന്നലെയാണ് അധികൃതർ പുറത്തിറക്കിയത്. സംസ്‌ഥാനത്ത് ഇറക്കുമതി ചെയ്യുന്ന സ്‌കോച്ചിന്റെ വിൽപനയിലൂടെ 100 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. തീരുവ കുറച്ചതോടെ വിൽപന ഉയരുമെന്നാണ് ഇപ്പോൾ സർക്കാരിന്റെ പ്രതീക്ഷ.

നിലവിൽ സംസ്‌ഥാനത്ത് ഒരു ലക്ഷം മദ്യ കുപ്പികളാണ് ശരാശരി വിറ്റുപോകുന്നത്. തീരുവ കുറച്ചതോടെ ഇത് 2.5 ലക്ഷമായി ഉയരുമെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരത്തിൽ വിൽപന കൂടിയാൽ ഏകദേശം 250 കോടി രൂപയുടെ വരുമാനം ഉണ്ടാകുകയും ചെയ്യും.

Read also: കരിപ്പൂരിൽ പാർക്കിങ് ഫീസ് കൊള്ള; ടെർമിനലിനടുത്ത് വാഹനം നിർത്താൻ മൂന്ന് മിനിറ്റ് മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE