പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ഗർഭിണികളുടെ സ്‌ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്. ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരമാണ് ഗർഭിണികളുടെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നത്. കണക്കനുസരിച്ച് അട്ടപ്പാടിയിലെ 218 ഗർഭിണികളിൽ 191 പേർ ഹൈറിസ്‌കിൽ ഉൾപ്പെട്ടവരാണെന്നാണ് റിപ്പോർട്.
കൂടാതെ 17 ഗർഭിണികളിൽ അരിവാൾ രോഗവും 115 പേരിൽ ഹീമോഗ്ളോബിൻ കുറവുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കണക്കിൽ പറയുന്നു. പ്രസവ സമയത്ത് അമ്മയുടെ അല്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൾ ശരിവെക്കുന്നത്. ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്നവരെല്ലാം ഇത്തരത്തിൽ അപകടസാധ്യത മുന്നിൽകണ്ട് ജീവിക്കുന്നവരാണ്.
അതേസമയം, അരിവാൾ രോഗമുള്ള സ്‌ത്രീകൾ പ്രസവിക്കരുതെന്ന തരത്തിലുള്ള ബോധവൽക്കരണം ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. 45 കിലോഗ്രാമിൽ താഴെ തൂക്കമുള്ള ഗർഭിണികളുടെ എണ്ണം 90 ആണ്. വിളർച്ച രോഗം ഉള്ളവരുടെ എണ്ണം 115 ആണ്, ഇത് അതീവ ഗുരുതരമായ സാഹചര്യമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
Most Read: ഒമൈക്രോൺ; ന്യൂയോർക്കിൽ അഞ്ച് കേസുകൾ റിപ്പോർട് ചെയ്‌തു







































