പാലക്കാട് മണലിയിൽ വാഹനാപകടം; കാർ തലകീഴായി മറിഞ്ഞു

By News Desk, Malabar News
Accident-Spot in Kannur
Representational Image
Ajwa Travels

പാലക്കാട്: കൽമണ്ഡപം ബൈപ്പാസിൽ അപകടമൊഴിവാക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞു. റോഡിനുകുറുകെ കടക്കുകയായിരുന്ന രണ്ട് സ്‌ത്രീകൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. കാർ ഡിവൈഡറിലൂടെ മറുഭാഗത്തെ റോഡിലേക്ക് കയറി തലകീഴായി മറിയുകയായിരുന്നു.

യാത്രക്കാർ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൽമണ്ഡപം ബൈപ്പാസിൽ മണലിയിൽ പെട്രോൾ പമ്പിന് സമീപത്ത് തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. കാർ കൽമണ്ഡപം ഭാഗത്തുനിന്ന് ഒലവക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. നാട്ടുകാരാണ് മറിഞ്ഞ കാറിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്.

Also Read: കോവിഡ് വ്യാപനത്തിന് സാധ്യത; സംസ്‌ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE