കെ റെയിൽ; മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയെന്ന് പ്രതിപക്ഷ നേതാവ്

By Desk Reporter, Malabar News
VD Satheesan

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നത്. അധികാരം കൈയിൽ വെച്ച് വരേണ്യ വർഗത്തോട് സംസാരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ബുള്ളറ്റ് ട്രെയിനിന്റെ കാര്യത്തിൽ യെച്ചൂരി കേന്ദ്ര സർക്കാരിന് എതിരെ പറഞ്ഞതാണ് പിണറായിയോടും പറയാനുള്ളതെന്നും വിഡി സതീശൻ പറഞ്ഞു. നാളെ യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തരമായി വിളിച്ചിട്ടുണ്ടെന്നും സമരം നാളെ പ്രഖ്യാപിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. അടിസ്‌ഥാന വർഗവുമായി പ്രതിപക്ഷം സംവദിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.

Read Also: ഉത്ര വധക്കേസ്; വിചാരണക്കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE