ജില്ലയിൽ ആനക്കൊമ്പുമായി 3 യുവാക്കൾ പിടിയിൽ

By Team Member, Malabar News
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ രണ്ട് ആനക്കൊമ്പുകളുമായി 3 പേർ അറസ്‌റ്റിൽ. പാൽച്ചുരം പള്ളിക്കോണം സുനിൽ(38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു(37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ(34) എന്നിവരാണ് അറസ്‌റ്റിലായത്‌. കൂടാതെ ഇവർ ആനക്കൊമ്പുമായി സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

ഫോറസ്‌റ്റ് ഇന്റലിജൻസ് വിങ്, കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ്‌ എന്നിവർ ചേർന്ന് നടത്തിയ പരിശാധനയിലാണ് ആനക്കൊമ്പുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടിയത്. ഫോറസ്‌റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇവരെ പിടികൂടാൻ പരിശോധന നടത്തിയത്. പിടികൂടിയ ആനക്കൊമ്പുകൾക്ക് 25 കിലോഗ്രാം തൂക്കമുണ്ട്.

ഫോറസ്‌റ്റ് ഇന്റലിജൻസ് സെൽ ജീവനക്കാരോടൊപ്പം കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ്‌ റെയ്ഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ ഹാഷിഫ്, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ സി രജീഷ്, കെ ജസ്‌റ്റിൻ, ഹോൾഡൻ ഡി റൊസാരിയോ, കെ ഹരികൃഷ്‌ണ, വിഎസ് രാജീവൻ എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. കൂടാതെ തുടർ നടപടികൾക്കായി പ്രതികളെ പേര്യ റെയ്ഞ്ച് ഓഫിസർക്ക് കൈമാറിയിട്ടുണ്ട്.

Read also: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE