കൊല്ലം: മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നെൻമേനി സ്വദേശി പുരുഷോത്തമൻ (75) ആണ് ഭാര്യ വിലാസിനി (65)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിയുന്നത്.
പുരുഷോത്തമൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും ചികിൽസയിൽ ആയിരുന്നുവെന്നും പോലീസ് അറിയിച്ചു.
Most Read: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു