ഡെൽഹി: സൈനിക ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്‌മവിഭൂഷൺ പുരസ്‌കാരം. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങും പത്‌മവിഭൂഷൺ പട്ടികയിലുണ്ട്. സാഹിത്യകാരൻ രാധേശ്യാം ഖേംക, പ്രഭാ ആത്രേ എന്നിവരാണു പത്‌മവിഭൂഷൺ നേടിയ മറ്റുള്ളവർ.
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും ബംഗാള്‍ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്‌ക്കും പത്‌മവിഭൂഷൺ പുരസ്‌കാരം ലഭിച്ചു. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്‌ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവര്‍ക്കും പത്‌മഭൂഷൺ ലഭിച്ചു.
വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്‌മശ്രീ പുരസ്‌കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, ചുണ്ടയിൽ ശങ്കരനാരായാണ മേനോൻ (കായികം), സാമൂഹിക പ്രവര്‍ത്തക കെവി റാബിയ എന്നിവരാണ് കേരളത്തിൽ നിന്ന് പത്‌മശ്രീ ലഭിച്ച മറ്റുള്ളവർ.
Read Also: ‘കോവിഡ് ജാഗ്രത തുടരണം’; റിപ്പബ്ളിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി







































